തീപിടിച്ച് സ്വര്‍ണവില; കണ്ണുതള്ളി ലോകം!

  • പവന് വര്‍ധിച്ചത് 2200 രൂപ
  • ഗ്രാമിന് 9290 രൂപ
  • പവന്‍ 74320 രൂപ

Update: 2025-04-22 05:19 GMT

വില കത്തിക്കയറി സ്വര്‍ണവിപണി. സമീപ കാലത്ത് കേട്ടുകേള്‍വിയില്ലാത്ത വിലക്കുതിപ്പാണ് ഇന്ന് സംസ്ഥാനത്തുണ്ടായത്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ ഗ്രാമിന് പതിനായിരം രൂപയിലേക്ക് എത്താനുള്ള സാധ്യതയും നിനില്‍ക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ സാധാരണക്കാരന് അപ്രാപ്യമായ നിലയിലൂടെയാണ് ഇപ്പോള്‍ സ്വര്‍ണപ്രയാണം.

ഒരു തരി പൊന്നിന്റെ വില വില പോലും പൊള്ളുന്ന അവസ്ഥയിലേക്കെത്തി. പൊന്ന് ഗ്രാമിന് 275 രൂപയും പവന് 2200 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്.

ഈ കനത്ത വര്‍ധനയോടെ സ്വര്‍ണം ഗ്രാമിന് 9290 രൂപയും പവന് 74320 രൂപയുമായി വില ഉയര്‍ന്നു. സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍നിന്നും റെക്കോര്‍ഡിലേക്കാണ് കുതിക്കുകയുമാണ്.

ഇന്നലെ സ്വര്‍ണവില പവന് 72120 രൂപയായിരുന്നു. ഇന്നത് 74320 രൂപയായാണ് ഉയര്‍ന്നത്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 240 വര്‍ധിച്ച് 7650 ആയി വര്‍ധിച്ചു. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയായി തുടരുന്നു.

സമീപകാലത്ത് ഒരു ദിവസം കൂടുന്ന ഏറ്റവും വിലവര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവര്‍ധനമാണ് അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായത്. 3500 ഡോളര്‍ മറികടന്ന് മുന്നോട്ടു കുതിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നതും.

അന്താരാഷ്ട്ര സ്വര്‍ണവിലയിലുണ്ടായ കുതിപ്പ് കേരളത്തിലും ഇരുട്ടടിയാവുകയായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില 3485 ഡോളറാണ്. 24 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1കോടി രൂപയ്ക്ക് മുകളില്‍ എത്തി.

ഓഹരിവിപണിയിലെ ഇടിവും താരിഫ് യുദ്ധവും നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് എത്തിക്കുന്നതാണ് വില വര്‍ധനവിന് കാരണമായത്. സുരക്ഷിത നിക്ഷേപം എന്ന കാഴ്ചപ്പാടും സ്വര്‍ണത്തിലേക്ക് നിക്ഷേപമൊഴുകാന്‍ കാരണമായി.

ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും ചേര്‍ത്ത് ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 80,430 രൂപയോളമാകും. അതിനാല്‍ വില ശ്രദ്ധിച്ച് ഷോപ്പിംഗ് നടത്തുക. ഏപ്രില്‍ 30ന് എത്തുന്ന അക്ഷയതൃതീയ ആഘോഷത്തോടൊപ്പം വിവാഹ സീസണുകള്‍ വരുന്നതിനാല്‍ സ്വര്‍ണവില വര്‍ധിക്കുന്നത് ഉപഭോക്താക്കളെ വലയ്ക്കും.

Tags:    

Similar News