പവന് 73000 രൂപ കടന്നു; തീപിടിച്ച് സ്വര്‍ണവില

  • സ്വര്‍ണം ഗ്രാമിന് 9130 രൂപ
  • പവന്‍ 73040 രൂപ

Update: 2025-06-05 04:58 GMT

സംസ്ഥാനത്ത് സ്വര്‍ണവില കത്തിക്കയറുകയാണ്. പവന് 73000 രൂപയും കടന്ന് പൊന്ന് കുതിക്കുന്നു. ആഗോള സാഹചര്യങ്ങളും വ്യാപാരയുദ്ധ ഭീഷണിയും എല്ലാം സ്വര്‍ണവില കുതിക്കുന്നതിന് കാരണമാകുകയാണ്.

സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 9130 രൂപയായി ഉയര്‍ന്നു. പവന് 73040 രൂപയുമായി.

18 കാരറ്റ് സ്വര്‍ണവിലയും സ്വാഭാവികമായി വര്‍ധിച്ചു. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 7490 രൂപയിലാണ് വ്യാപാരം. വെള്ളി വിലയില്‍ അടുത്ത കാലത്തില്ലാത്ത് കുതിപ്പും രേഖപ്പെടുത്തി. ഗ്രാമിന് നാലു രൂപ വര്‍ധിച്ച് 113 രൂപയായി ഉയര്‍ന്നു. വെള്ളിക്ക് ഗ്രാമിന് നാലുരൂപ വര്‍ധിക്കുന്നത് അപൂര്‍വമാണ്.

വാണിജ്യയുദ്ധ ഭീഷണികള്‍ ദിനംപ്രതി വര്‍ധിക്കുന്നതും ഡോളറിന്റെ മൂല്യം ഇടിയുന്നതും സ്വര്‍ണത്തിന്റെ വില വര്‍ധിപ്പിക്കുന്നു. ട്രംപിന്റെ നയങ്ങളും പ്രസ്താവനകളും നടപടികളും ആഗോള സമ്പദ് വ്യവസ്ഥക്ക് അനുകൂലമായ സ്ഥിതി സൃഷ്ടിക്കുന്നില്ല. ഇത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുന്നു.

ഈ കാരണങ്ങളാല്‍ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറുകയാണ്. ഡിമാന്‍ഡ് വര്‍ധിക്കുന്നതോടെ സ്വാഭാവികമായും പൊന്ന് വിലയേറിയതാകും. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സംസ്ഥാനത്തും പ്രതിഫലിക്കുന്നത് വിലയിലെ മാറ്റത്തിന് കാരണമായി.

ഇന്നലെ ഔണ്‍സിന് 3374.70 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം ഇന്ന് രാവിലെ 3380 ഡോളര്‍ വരെ ഉയര്‍ന്നശേഷം താഴ്ന്നു. വില ഇനിയും വര്‍ധിക്കുമെന്ന സൂചനയാണ് അന്താരാഷ്ട്ര വിപണിയില്‍നിന്നും ലഭിക്കുന്നത്.

Tags:    

Similar News