വില മിനുക്കിയെടുത്ത് പൊന്ന് മുന്നോട്ട്

  • സ്വര്‍ണം ഗ്രാമിന് 9130 രൂപ
  • പവന്‍ 73040 രൂപയായി ഉയര്‍ന്നു

Update: 2025-05-08 05:06 GMT

സംസ്ഥാനത്ത് സ്വര്‍ണവില 73000-വും കടന്ന് മുന്നോട്ട്. പൊന്ന് ഇന്നും വില മിനുക്കിയെടുത്തു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9130 രൂപയും പവന് 73040 രൂപയുമായി ഉയര്‍ന്നു.

തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്. നാലുദിവസത്തിനുള്ളില്‍ 3000 രൂപയാണ് പവന് വര്‍ധിച്ചത്. നിലവില്‍ ഏപ്രില്‍ 22ന് കുറിച്ച 74320 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണവിലയിലെ റെക്കോര്‍ഡ്.

18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7495 രൂപയ്ക്കാണ് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 108 രൂപയാണ് വിപണിയിലെ വില.

അന്താരാഷ്ട്രതലത്തിലെ വില വ്യതിയാനമാണ് സംസ്ഥാനത്തും പ്രകടമാകുന്നത്. ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വം സ്വര്‍ണത്തിനെ കൂടുതല്‍ മൂല്യമുള്ളതാക്കി മാറ്റുന്നു. അന്താരാഷ്ട്ര സംഘര്‍ഷങ്ങളും സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിച്ചു. ചൈനക്കെതിരായ തീരുവ ചര്‍ച്ചക്കുമുമ്പ് പിന്‍വലിക്കില്ലെന്ന ട്രംപിന്റെ കടുംപിടുത്തവും സ്വര്‍ണവില ഉയരാന്‍ കാരണമായി.

Tags:    

Similar News