സ്വര്‍ണവില വീണ്ടും 70000 രൂപ കടന്നു

  • സ്വര്‍ണം ഗ്രാമിന് 8755 രൂപ
  • പവന്‍ 70040 രൂപ

Update: 2025-05-19 04:43 GMT

സ്വര്‍ണവില വീണ്ടും 70000 രൂപ കടന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8755 രൂപയും പവന് 70040 രൂപയുമായി ഉയര്‍ന്നു.

ഇന്നലെ പവന് 880 രൂപയാണ് സംസ്ഥാനത്ത് പവന് വര്‍ധിച്ചിരുന്നത്.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7175 രൂപയ്ക്കാണ് ഇന്ന് വ്യാപാരം. വെള്ളി ഗ്രാമിന് 107 രൂപയാണ് വിപണിവില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഉണ്ടാകുന്ന ചാഞ്ചാട്ടം സംസ്ഥാനത്തും പ്രതിഫലിക്കുന്നുണ്ട്. ഇന്ന് രാവിലെ 3247 ഡോളര്‍ ആയി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് 3226 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ചത് സ്വര്‍ണത്തിന് വര്‍ധിക്കാന്‍ കാരണമായതായി വിലയിരുത്തുന്നു.യുഎസിന്റെ റേറ്റിംഗ് മൂഡീസ് കുറച്ചതും സ്വര്‍ണത്തില്‍ പ്രതിഫലിച്ചു.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും ചേര്‍ത്താല്‍ 75801 രൂപയെങ്കിലും നല്‍കണം. പണിക്കൂലിയുടെ വ്യത്യാസത്തില്‍ വിലയില്‍ മാറ്റം വരും. 

Tags:    

Similar News