ഇന്ന് 20 രൂപ വർദ്ധിച്ച് ഗ്രാമിന് 10130 രൂപയും, പവന് 160 രൂപ വർദ്ധിച്ചു 81040 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 3640 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.15മായി.
അന്താരാഷ്ട്ര സ്വർണ്ണവില ഇന്നലത്തേതിനേക്കാൾ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും, രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുർബലമായതാണ് സ്വർണ്ണവില ഉയരാൻ കാരണം. ഇന്നലെ 88 രൂപയിൽ ആയിരുന്നു.
അന്താരാഷ്ട്ര സ്വർണ്ണവില ഇന്നലെ 3670 ഡോളറിലേക്ക് എത്തിയിരുന്നു. ഓൺലൈൻ ട്രേഡിങ്ങിലെ നിക്ഷേപകർ ലാഭമെടുത്ത് പിരിഞ്ഞതോടെ സ്വർണ്ണവില 3629 ഡോളറിലേക്ക് ലേക്ക് എത്തിയതിനുശേഷം ആണ് ഇപ്പോൾ 3640 ഡോളറിലേക്ക് എത്തിയിട്ടുള്ളത്.
അന്താരാഷ്ട്ര വിലയിൽ ഒരു ചെറിയ കുറവ് വന്നാൽ പോലും കൂടുതൽ നിക്ഷേപകർ എത്തുന്നതാണ് വീണ്ടുമുള്ള വില വർദ്ധനവിന് കാരണം.