ഓ മൈ ഗോള്‍ഡ്!!! സ്വര്‍ണവില 87,000 രൂപയിലേക്ക്
പവന് വില 86,760 രൂപയിലെത്തി
സ്വര്‍ണവില 90,000രൂപയിലെത്തിലെത്തുമോ? രണ്ടു ദിവസത്തിനിടെ പൊന്നിന് വര്‍ധിച്ചത് 2080 രൂപയാണ്. ഇന്ന് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് കത്തിക്കയറിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 10,845 രൂപയായി ഉയര്‍ന്നു. പവന്റെ വില 86,760 രൂപയിലുമെത്തി.
ഇന്നലെയും രണ്ടുതവണയായി 1040 രൂപ സ്വര്‍ണത്തിന് വര്‍ധിച്ചിരുന്നു. സംസ്ഥാനത്ത് എല്ലാദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് പൊന്നിന്റെ വില കത്തിക്കയറുകയാണ്. വില വര്‍ധനവില്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല വ്യാപാരികള്‍ക്കും ആശങ്കയാണ്.
ഇന്നലെ രാവിലെയാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി 85,000 രൂപ എന്ന നാഴികക്കല്ല് കടന്നത്. ഇന്ന് 86,000 രൂപ കടമ്പയും കടന്നു.
18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില ഉയര്‍ന്നു. ഗ്രാമിന് 115 രൂപ വര്‍ധിച്ച് 8925 രൂപയ്ക്കാണ് ഇന്ന് വ്യാപാരം. വെള്ളിവിലയും വര്‍ധിച്ചു. ഗ്രാമിന് മൂന്നുരൂപ വര്‍ധിച്ച് 153 രൂപയാണ് ഇന്നത്തെവിപണിവില.
അന്താരാഷ്ട്രതലത്തിലെ വിലവര്‍ധനവിന്റെ ഫലമായാണ് കേരളത്തിലും സ്വര്‍ണവില ഉയരുന്നത്. ഔണ്‍സിന് 3865.53 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം.
