പ്രവചനങ്ങള്‍ ശരിവച്ച് സ്വര്‍ണവില കുതിപ്പില്‍
ഗ്രാമിന് 175 രൂപയാണ് ഉയര്‍ന്നത്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 175 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 11645 രൂപയാണ്. പവന് 1400 രൂപ കൂടി 93160 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 145 രൂപ വര്‍ധന രേഖപ്പെടുത്തി. വെള്ളി വില 165 രൂപയിലാണ് വ്യാപാരം.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ട്രൗയ് ഔണ്‍സിന് 4143 ഡോളറാണ്. കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ ഇടിവുണ്ടായിരുന്നു. അമേരിക്കയില്‍ അടിസ്ഥാന പലിശ നിരക്ക് സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണത്തിന് നേട്ടമാവുകയാണ്. ഇത് വില ഇനിയും ഉയര്‍ത്തുമെന്നുതന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 93160 രൂപയാണെങ്കിലും അഞ്ച് ശതമാനം പണിക്കൂലിയും, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതിയും ഹോള്‍മാര്‍ക്ക് ചാര്‍ജും അതിന്റെ 48 ശതമാനം നികുതിയുമെല്ലാം ചേരുമ്പോള്‍ ഒരു ലക്ഷത്തോളം വരും ഒരു പവന്‍ ആഭരണത്തിന്റെ വില. ഡിസൈന്‍ അനിസരിച്ച് പണിക്കൂലി കൂടുമെന്നത് വിലയിലും വ്യത്യാസമുണ്ടാക്കും.