തുള്ളിച്ചാടി സ്വര്‍ണവില! മൂന്നാമതും മാറിമറിഞ്ഞു

പവന് വില 94,000 രൂപ കടന്നു

Update: 2025-10-14 09:50 GMT

ഒരിടത്തും ഉറച്ചു നില്‍ക്കാതെ സ്വര്‍ണവില.ഇന്ന് മൂന്നാം തവണയാണ് പൊന്നിന്റെ വില മാറിമറിയുന്നത്. രാവിലെ പവന് ഒറ്റയടിക്ക് 2400 രൂപ വര്‍ധിച്ചിരുന്നു. പിന്നീട് 1500 രൂപ കുറഞ്ഞു. ഇപ്പോള്‍ ഉച്ചകഴിഞ്ഞ് 960 രൂപയുടെ വര്‍ധനവുമായി പൊന്ന് കുതിക്കുന്നു.പവന്റെ വില 94,000 വും കടന്ന് കുതിക്കുകയാണ്.

ഉച്ചക്കുശേഷം സ്വര്‍ണം ഗ്രാമിന് 120 വര്‍ധിച്ച് 11,765 രൂപയായി ഉയര്‍ന്നു. പവന് 960 രൂപ വര്‍ധിച്ച് 94,120 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9680 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം.

വെള്ളിവില രാവിലെ അഞ്ചുരൂപ വര്‍ധിച്ച് 190 രൂപയിലെത്തിയിരുന്നു. ഉച്ചക്കുശേഷം ഇതിന് മാറ്റമുണ്ടായില്ല. ഒറ്റദിവസം ഇത്രയും മാറ്റം ഉണ്ടാകുന്നത് സ്വര്‍ണചരിത്രത്തില്‍ ആദ്യമായിരുന്നു.ഒരു ദിവസം തന്നെ മൂന്നു തവണ വിലയില്‍ മാറ്റം ഉണ്ടാകുന്നത് അപൂര്‍വമാണ്.

അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. 

Tags:    

Similar News