സ്വര്‍ണവില റെക്കോര്‍ഡിലേക്ക്; ഇന്ന് വര്‍ധിച്ചത് 120 രൂപ

പവന് 75240 രൂപയായി ഉയര്‍ന്നു

Update: 2025-08-28 04:53 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9405 രൂപയായി ഉയര്‍ന്നു. പവന് 75240 രൂപയുമായി. പൊന്ന് സര്‍വകാല റെക്കോര്‍ഡിലേക്കുള്ള കുതിപ്പിലാണെന്നാണ് ലഭിക്കുന്ന സൂചന. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ആനുപാതികമായി ഗ്രാമിന് 10 രൂപ കുറഞ്ഞ് 7720 രൂപയിലാണ് വ്യാപാരം. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 126 രൂപയാണ് ഇന്നത്തെ വിപണിവില.

ഫെഡറല്‍ റിസര്‍വിനെതിരെ ട്രംപിന്റെ പരാമര്‍ശങ്ങളാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമായത്. ചെവ്വാഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുകയറിയിരുന്നു. ഇന്നലെ വില ഔണ്‍സിന് 3.10 ഡോളര്‍ ഉയര്‍ന്നു. എന്നാല്‍ ഇന്ന് രാവിലെ വില 3386 ഡോളറായി കുറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി എന്നിവ കണക്കാക്കിയാല്‍ വില 81,550 രൂപയോളമാകും. പണിക്കൂലിയിലെ വര്‍ധനവ് അനുസരിച്ച് വില ഉയരും. 

Tags:    

Similar News