കടിഞ്ഞാണില്ലാതെ സ്വര്‍ണവില; പവന് 71,000 രൂപ കടന്നു!

  • അന്താരാഷ്ട്ര വിപണിയില്‍ പൊന്നിന് തീവില
  • സ്വര്‍ണം ഗ്രാമിന് 8920 രൂപ
  • പവന് 71360 രൂപ

Update: 2025-04-17 05:23 GMT

അശ്വമേധം തുടര്‍ന്ന് പൊന്നുവില. സര്‍വകാല റെക്കോര്‍ഡ് മെച്ചപ്പെടുത്തി കുതിപ്പ് തുടരുകയാണ് സ്വര്‍ണവിപണി. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8920 രൂപയും പവന് 71360 രൂപയുമായി ഉയര്‍ന്നു.

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില കുറയാനുള്ള സാഹചര്യം കാണുന്നില്ല എന്നാണ് വിപണിവിദഗ്ധര്‍ പറയുന്നത്. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായ കുതിപ്പാണ് സംസ്ഥാനത്തും വില വര്‍ധനവിന് കാരണമായത്. ഒരു വര്‍ഷം മുമ്പുള്ള വിലയെ അപേക്ഷിച്ച് 36 ശതമാനം ഉയര്‍ന്നാണ് ഇന്നലെ സ്വര്‍ണവില ക്ലോസുചെയ്തത്. 3346.60 ഡോളറായിരുന്നു വില.

ഇന്ന് രാവിലെ പൊന്നിന്റെവില 3354 ഡോളറിലെത്തി. സ്വര്‍ണം ഗ്ലോബല്‍ ഹാര്‍ഡ് കറന്‍സിയായി മാറിയിട്ടുണ്ട്. ഇതില്‍ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 7350 നിരക്കിലാണ് വ്യാപാരം. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 108 രൂപയായി തുടരുന്നു.

ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും കണക്കാക്കിയാല്‍പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 77,230 രൂപയെങ്കിലും നല്‍കണം. 

Tags:    

Similar News