കനത്ത ഇടിവിനുശേഷം സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. ഗ്രാമിന് 15രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8765 രൂപയും പവന് 70120 രൂപയുമായി ഉയര്‍ന്നു.
18 കാരറ്റ് സ്വര്‍ണത്തിനും നേരിയ വര്‍ധനവുണ്ട്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7190 രൂപയ്ക്കാണ് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 108 നിരക്ക് തുടരുന്നു.
ചൈനയും യുഎസും തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ അയവ് വന്നതാണ് ഇന്നലെ സ്വര്‍ണത്തിന് ഇരട്ട വിലയിടിവിന് കാരണമായത്. ഒറ്റദിവസത്തില്‍ പവന് 2360 രൂപയാണ് കുറഞ്ഞത്.
ഇന്നും അന്താരാഷ്ട്രതലത്തില്‍,വിലയിടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ സ്വര്‍ണം ഔണ്‍സിന് 41 ഡോളറിലധികം കുറഞ്ഞിരുന്നു. ഇന്ന് വില 3226 ലേക്ക് വീണ്ടും താഴ്ന്നിരുന്നു.