സ്വര്‍ണം തെന്നിത്താഴേക്ക്; വില 74,000 രൂപയില്‍ താഴെയെത്തി

പവന് 73880 രൂപയിലെത്തി

Update: 2025-08-19 05:09 GMT

സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്. മൂന്നു ദിവസത്തെ ഇടവേളക്കുശേഷമാണ് പൊന്നിന് വില മാറ്റമുണ്ടാകുന്നത്. ഇന്ന് പവന് വില 74,000 രൂപയില്‍ താഴെയെത്തി. വിവാഹ സീണണ്‍ എത്തിയതോടെ പൊന്നിന് വില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. ഈ മാസം ഏട്ടിന് സര്‍വകാലറെക്കോര്‍ഡ് രേഖപ്പെടുത്തിയ സ്വര്‍ണവില പിന്നീട് കുറയുകയായിരുന്നു.

സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 9235 രൂപയായും പവന് 280 ഇടിഞ്ഞ് 73880 രൂപയിലുമെത്തി. ആഘോഷങ്ങളുടെയും വിവാഹങ്ങളുടെയും സീസണില്‍ ഇത് കൂടുതല്‍ പൊന്ന് വാങ്ങുന്നവര്‍ക്ക് ലാഭകരമാണ്.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7585 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 122 രൂപയായി തുടരുന്നു.

ഇന്നു രാവിലെ അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 3332 ഡോളറായിരുന്നു. പിന്നീട് 3326 ഡോളറിലേക്ക് കയറി. അതിനുശേഷവും വില കുറയുന്ന പ്രവണതയാണ്.

വാഷിംഗ്ടണില്‍ നടന്ന ട്രംപ്-സെലന്‍സ്‌കി ചര്‍ച്ചയില്‍ ശുഭ പ്രതീക്ഷകള്‍ ഉയര്‍ന്നത് സ്വര്‍ണവിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും കണക്കാക്കിയാല്‍പോലും 79,984 രൂപ നല്‍കേണ്ടിവരും. 

Tags:    

Similar News