സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന; റെക്കോഡ് ഉയരത്തില്‍ വെള്ളി

Update: 2025-07-14 05:27 GMT

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. സ്വർണം ഗ്രാമിന് 9,155 രൂപയും പവന് 73,240 രൂപയുമാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 7,505 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 124 രൂപയിലാണ് കച്ചവടം.


Tags:    

Similar News