സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. പവന് 70,040 രൂപയും, ഗ്രാമിന് 8,755 രൂപയുമാണ് വില. ഇന്നലെ സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ്ണവിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,185 രൂപ എന്ന നിരക്കിലാണ് വ്യാപാരം. വെള്ളിവിലയും ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം.