അനക്കമില്ലാതെ സ്വര്‍ണവില; പവന് 73000 രൂപക്ക് മുകളില്‍ തന്നെ

  • സ്വര്‍ണം ഗ്രാമിന് 9130 രൂപ
  • പവന്‍ 73040 രൂപ

Update: 2025-06-06 04:27 GMT

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. സ്വര്‍ണം ഗ്രാമിന് 9130 രൂപയും പവന് 73040 രൂപയുമായി തുടരുന്നു. അന്താരാഷ്ട്ര വിലയ്ക്കനുസൃതമായി ഉള്ള വ്യത്യാസങ്ങളാണ് സംസ്ഥാനത്തും ഉണ്ടാകുന്നത്.

ഇന്നലെ സ്വര്‍ണം ഔണ്‍സിന് 3404 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇതോടെ ലാഭമെടുക്കല്‍ ആരംഭിച്ചു. ഈ നീക്കം സ്വര്‍ണവില കുറച്ചു. വില 3353.80 വരെ കുറഞ്ഞു. ഇന്നു രാവിലെ സ്വര്‍ണം വീണ്ടും 3369 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു.

18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് വ്യത്യാസമുണ്ടായില്ല. ഗ്രാമിന് 7490 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല. ഗ്രാമിന് 113 രൂപയാണ് വിപണി നിരക്ക്. ഇന്ന് പുറത്തുവരുന്ന യുഎസിലെ തൊഴില്‍ സംബന്ധിച്ച കണക്കുകള്‍ സ്വര്‍ണവിപണിയെ സ്വാധീനിച്ചേക്കും.

തിങ്കളാള്ച രണ്ടുതവണയായി ഉണ്ടായ വില വര്‍ധനവാണ് വലിയൊരു ഉയര്‍ച്ചയിലേക്ക് സ്വര്‍ണത്തിനെ എത്തിച്ചത്. ഒരു ഇടവേളക്കുശേഷമാണ് പൊന്ന് വീണ്ടും 72000 രൂപ കടന്നത്. ഇന്നലെ ഉണ്ടായ വര്‍ധനവില്‍ വില 73000 കടക്കുകയും ചെയ്തു. മുന്നോട്ടുള്ള കുതിപ്പിന് തയ്യാറായ സൂചനല്‍കിയ സ്വര്‍ണവിപണി ലാഭം എടുപ്പിനെതുടര്‍ന്ന് കുറയുകയായിരുന്നു. ഇന്നലെ 4000 ഡോളര്‍ കടന്ന വില നിക്ഷേപകരെ അമ്പരപ്പിച്ചിരുന്നു.

Tags:    

Similar News