വീണ്ടും കൂടി സ്വര്‍ണ വില; ഗ്രാമിന് 5780 രൂപ

  • 24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6,305 രൂപയായി.
  • വെള്ളി വിലയിലും നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്.
  • ഡോളറിനെതിരെ 83.14 ലാണ് രൂപയുടെ വ്യാപാരം

Update: 2024-01-29 05:42 GMT

കഴിഞ്ഞയാഴ്ച്ച മൂന്ന് ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയും പിന്നെ കൂടിയും കുറഞ്ഞുമായിരുന്നു സ്വര്‍ണ വില. ഈ ആഴ്ച്ച തുടക്കത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5780 രൂപയായി. പവന് 80 രൂപ വര്‍ധിച്ച് 46240 രൂപയുമായി.

24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6,305 രൂപയായി. പവന് 50,440 രൂപയിലേക്കുമെത്തി. വെള്ളി വിലയിലും നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 78 രൂപയായി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 20,27 ഡോളറിലാണ് മുന്നേറുന്നത്.

ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 84.02 ഡോളറിലാണ്.

ഡോളറിനെതിരെ 83.14 ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.

Tags:    

Similar News