തിരിച്ചുകയറി സ്വര്‍ണവില; വിപണി ഇളക്കിമറിച്ചത് ട്രംപിന്റെ പ്രസ്താവനകള്‍

  • സ്വര്‍ണം ഗ്രാമിന് 8995 രൂപ
  • പവന്‍ 71960 രൂപ

Update: 2025-05-27 05:00 GMT

പവന് 72000 രൂപ ലക്ഷ്യമാക്കി സ്വര്‍ണവില കുതിക്കുന്നു. ഇതിന് കേവലം 40 രൂപകൂടി വര്‍ധിച്ചാല്‍ മാത്രം മതി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8995 രൂപയിലെത്തി. പവന്‍ 71960 രൂപയിലേക്കുയര്‍ന്നു.

18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് തിരിച്ചുകയറി. ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് 7385 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല. ഗ്രാമിന് 110 രൂപ തന്നെയാണ് വിപണി വില.

ഈ മാസം 15ന് 68,880 രൂപയിലേക്ക് എത്തിയ സ്വര്‍ണവില പിന്നീട് ക്രമേണ തിരിച്ചെത്തുകയായിരുന്നു. ഇതിന് പ്രധാനമായും കാരണമായത് ട്രംപും താരിഫും ആഗോള സംഘര്‍ഷങ്ങളുമായിരുന്നു. പുടിനെതിരായ ട്രംപിന്റെ പ്രസ്താവനയും ആശങ്കകള്‍ക്ക് കാരണമായി. ഓഹരിവിപണിയിലെ ചാഞ്ചാട്ടവും സ്വര്‍ണവിപണിയെ സ്വാധീനിച്ചിരുന്നു.

ഡോളര്‍ മൂല്യം തകര്‍ന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാണ്. റഷ്യ-ഉക്രയ്ന്‍ സംഘര്‍ഷം കഴിഞ്ഞ ദിവസം കൂടുതല്‍ രൂക്ഷമായതും ആഗോള സാമ്പത്തിക രംഗത്ത് കരിനിഴല്‍ വീഴ്ത്തി. 

Tags:    

Similar News