രണ്ടാം തവണയും കത്തിക്കയറി സ്വര്‍ണവില; പവന് ഉണ്ടായ കുതിപ്പ് 1120 രൂപയുടേത്

  • സ്വര്‍ണം ഗ്രാമിന് 9060 രൂപ
  • പവന് 72480 രൂപ
  • വെള്ളി 109 രൂപ

Update: 2025-06-02 08:46 GMT

ഇന്ന് രണ്ടാം തവണയും സംസ്ഥാനത്ത് സ്വര്‍ണവില കത്തിക്കയറി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9060 രൂപയും പവന് 72480 രൂപയുമായി ഉയര്‍ന്നു. രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്രവില ഔണ്‍സിന് 3300 ഡോളര്‍ ആയിരുന്നു. ഇപ്പോള്‍ 3351 ഡോളറിലേക്കെത്തിയതാണ് പെട്ടന്നുണ്ടായ വില വര്‍ധനവിന് കാരണമായത്.

ഇന്ന് ഇതുവരെ രണ്ടുതവണയായി ഗ്രാമിന് ഉണ്ടായ വര്‍ധന 140 രൂപയുടേതാണ്. പവന് കൂടിയത് 1120 രൂപയും.

18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് 90 രൂപ ഉയര്‍ന്ന് 7430 രൂപയായി വര്‍ധിച്ചു. ഈ വിഭാഗത്തിന് ഗ്രാമിന് രാവിലെ 25 രൂപ വര്‍ധിച്ചതിന് പുറമേയാണിത്. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയായി തുടരുന്നു.

താരിഫ് കടുംപിടുത്തം മുറുകിയതോടെ ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില വര്‍ധിപ്പിച്ചത്. വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാക്കാനാണ് യുഎസ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ തെരഞ്ഞെടുത്തതോടെ പൊന്നിന് ഡിമാന്‍ഡ് വര്‍ധിച്ചു. ചൈനയും യുഎസും തമ്മിലുള്ള ബന്ധവും കൂടുതല്‍ വഷളായി വരികയാണ്. 

Tags:    

Similar News