ഇന്നും സ്വര്‍ണ വിലയില്‍ ആശ്വാസം; അന്താരാഷ്ട്ര വിപണിയിലും ഇടിവ്

  • ഇന്നലെയും ഇന്നുമായി സ്വര്‍ണ വിലയില്‍ ഗ്രാമിന് 45 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
  • ഗ്രാമിന് 35 രൂപയുടെ കുറവോടെ 5770 രൂപയിലേക്ക് എത്തി.
  • അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില താഴ്ച്ചയിലാണ്.

Update: 2024-01-17 05:42 GMT

ജനുവരിയിലെ ആദ്യ ആഴ്ച്ചകളില്‍ വലിയ ചലനമില്ലാതിരുന്ന സ്വര്‍ണ വില ഇനിയും കുറയട്ടെ എന്നു കരുതി കാത്തിരുന്നവര്‍ക്ക് ആശ്വാസിക്കാം. ഇന്നലെയും ഇന്നുമായി സ്വര്‍ണ വിലയില്‍ ഗ്രാമിന് 45 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 35 രൂപയുടെ കുറവോടെ 5770 രൂപയിലേക്ക് എത്തി. പവന് 280 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഇതോടെ പവന്റെ വില 46160 രൂപയുമായി. 24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 38 രൂപ കുറഞ്ഞ് 6,295 രൂപയും പവന് 304 രൂപ കുറഞ്ഞ് 50,360 രൂപയുമായി.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില താഴ്ച്ചയിലാണ്. ട്രോയ് ഔണ്‍സിന് 2,205 ഡോളറിലേക്ക് താണു. ധനനയം ലഘൂകരിക്കുന്നത് പ്രതീക്ഷിച്ചതിലും മെല്ലെയാകുമെന്ന സൂചന ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാലറിന്റെ പ്രഖ്യാപനം, യുഎസ് ട്രഷറി ആദായം ഉയര്‍ന്നത്, ശക്തമായ യുഎസ് ഡോളര്‍ എന്നിവയൊക്കെ സ്വര്‍ണ വില കുറയാന്‍ കാരണമായി.

ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 77.77 ഡോളറാണ്. ഡോളറിനെതിരെ 83.10 ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 78 രൂപയായി തുടരുന്നു.

Tags:    

Similar News