സ്വര്‍ണവില തിരിച്ചിറങ്ങുന്നു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,410 രൂപയും പവന് 91,280 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ആനുപാതികമായി 85 രൂപ കുറഞ്ഞ് 9,385 രൂപയിലാണ് വ്യാപാരം. വെള്ളിവിലയും താഴ്ന്നു. ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 160 രൂപയാണ് ഇന്നത്തെ വിപണിവില.
സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവിലയില്‍ വന്‍ വര്‍ധന ഉണ്ടായിരുന്നു. ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് അന്ന് വര്‍ധിച്ചിരുന്നത്. അതില്‍നിന്ന് ഒരു തിരിച്ചിറക്കമാണ് ഇപ്പോള്‍ വിപണിയിലുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സ്വര്‍ണവിപണിയില്‍ ഉണ്ടായ ലാഭമെടുപ്പും ഡോളര്‍ ശക്തിപ്പെട്ടതുമാണ് സ്വര്‍ണവില കുറയാന്‍ കാരണമായത്. ചൈന-യുഎസ് വ്യാപാര യുദ്ധം ഒരു കരാറിലേക്ക് നീങ്ങുന്നു എന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
കുറച്ചുകാലത്തേക്ക് സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്ന വിലയിരുത്തലുകളാണ് വിദഗ്ധര്‍ക്കുള്ളത്.