സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം; തെന്നിയിറങ്ങിയത് പവന് 80 രൂപ

പവന് 81,520 രൂപ

Update: 2025-09-13 04:45 GMT

കഴിഞ്ഞ ദിവസം കത്തിക്കയറിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. റെക്കോര്‍ഡില്‍നിന്നും പൊന്ന് തെന്നിയിറങ്ങി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്ന് കുറഞ്ഞു. എങ്കിലും സ്വര്‍ണവില ഗ്രാമിന് 10,000 രൂപയ്ക്കുമുകളില്‍ത്തന്നെയാണ്. ഗ്രാമിന് 10,190 രൂപയിലാണ് ഇന്ന് വ്യാപാരം. പവന് വില 81,520 രൂപയിലേക്കിറങ്ങി.

ഇന്നലെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. പവന് 560 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. വെള്ളിവിലയിലും ഇന്നലെ കുതിപ്പ് ദൃശ്യമായിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 8370 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 135 രൂപയാണ് ഇന്നത്തെ വിപണിവില. 

Tags:    

Similar News