സ്വര്‍ണവിലയില്‍ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

പവന് വില 91,200 രൂപയായി

Update: 2025-10-24 08:51 GMT

സംസ്ഥാനത്ത് ഉച്ചക്കുശേഷം സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,400 രൂപയായി കുറഞ്ഞു. പവന് വില 91,200 രൂപയായി താഴ്ന്നു.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ആനുപാതികമായി 80 രൂപ കുറഞ്ഞ് 9320 രൂപയായി. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 165 രൂപയായി തുടരുന്നു.

രാവിലെ തുടര്‍ച്ചയായ വിലയിടിവിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. ഒരുപവന് 280 രൂപയാണ് വര്‍ധിച്ചിരുന്നത്.

ഡോളര്‍ കൂടുതല്‍ ശക്തമാകുന്നതും ഓഹരി വിപണികളുടെ തിരിച്ചുവരവും സ്വര്‍ണത്തിന് ക്ഷീണമാണ്. കൂടാതെ ആഗോളതലത്തില്‍ നടക്കുന്ന വ്യാപാര കരാര്‍ സംബന്ധിച്ച നീക്കങ്ങളും സ്വര്‍ണവിപണിയെ ബാധിക്കുന്നുണ്ട്. 

Tags:    

Similar News