സ്വര്‍ണവില വീണ്ടുമിടിഞ്ഞു; ഇന്നുമാത്രം കുറഞ്ഞത് 1160 രൂപ
പവന് കുറഞ്ഞത് 600 രൂപ
സ്വര്‍ണവില ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,645 രൂപയും പവന് 93,160 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 9580 രൂപയായി. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 172 രൂപ നിരക്കിലാണ് വ്യാപാരം.
ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഈ ദിവസം പൊന്നിന് കുറഞ്ഞത് 1160 രൂപയാണ്. അന്താരാഷ്ട്രവിലയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. സ്വര്‍ണം ഔണ്‍സിന് 4174 ഡോളറായി കുറഞ്ഞതാണ് ഉച്ചക്കുശേഷമുണ്ടായ വിലക്കുറവിന് കാരണമായത്.