സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് കുറഞ്ഞത് 320 രൂപ

പവന് വില 91,120 രൂപയായി കുറഞ്ഞു

Update: 2025-11-20 09:09 GMT

സ്വര്‍ണവില ഉച്ചക്കുശേഷം വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,390 രൂപയായി താഴ്ന്നു. പവന് വില 91,120 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 9370 രൂപയിലാണ് വ്യാപാരം. രാവിലെ പവന് 120 രൂപ കുറഞ്ഞിരുന്നു. അതിനുശേഷമാണ് വീണ്ടും വിലയിടിവ് ഉണ്ടായിരിക്കുന്നത്. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 163 രൂപയാണ് വിപണി നിരക്ക്.

നവംബറില്‍ കൂടിയും കുറഞ്ഞും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും വ്യാപാര തര്‍ക്കങ്ങളും നിക്ഷേപകര്‍ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.

Similar News