സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് കുറഞ്ഞത് 1200 രൂപ

  • സ്വര്‍ണം ഗ്രാമിന് 8980 രൂപ
  • പവന്‍ 71840 രൂപ

Update: 2025-06-07 06:23 GMT

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാമിന് 150 രൂപയും പവന് 1200 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8980 രൂപയും പവന് 71840 രൂപയുമായി. ഇന്നലെ ഗ്രാമിന് 9130 രൂപയും പവന് 73040 രൂപയുമായിരുന്നു.

18 കാരറ്റ് സ്വര്‍ണവിലയിലും കുറവുണ്ടായി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 7365 രൂപയായി. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് 113 രൂപ നിരക്കിലാണ് വ്യാപാരം.

യുഎസ് തൊഴില്‍ ഡാറ്റയിലെ കണക്കുകളാണ് ഇന്ന് സ്വര്‍ണവില കുറയാന്‍ കാരണമായത്. കഴിഞ്ഞമാസം 1.39 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചതായാണ് കണക്കുകള്‍ പുറത്തുവന്നത്. പ്രവചിച്ചിരുന്നത് 1.24 ലക്ഷമായിരുന്നു. പ്രതിസന്ധി അയയുന്നു എന്ന സൂചനകളാണ് ഇവ നല്‍കിയത്. ഇത് സ്വര്‍ണവിപണിയെ നേരിട്ട് ബാധിച്ചു.

ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് ഏറ്റവും കുറവ് പണിക്കൂലിയും നികുതിയും കണക്കാക്കിയാല്‍ 77750 രൂപ നല്‍കണം. 

Tags:    

Similar News