സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് കുറഞ്ഞത് 240 രൂപ
പവന് 84,600 രൂപയായി കുറഞ്ഞു
ഏതാനും ദിവസങ്ങളായി വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 10575 രൂപയായി. പവന് 84,600 രൂപയാണ് വില. ഇന്നത്തെ കുറവോടെ പൊന്ന് സര്‍വകാല റെക്കോര്‍ഡില്‍നിന്നും താഴേക്കിറങ്ങി.
ഇന്നലെ രണ്ടുതവണയായി സ്വര്‍ണത്തിന് വര്‍ധിച്ചത് 1920 രൂപയാണ്. ഇതോടെ 84000രൂപയും കടന്ന് പൊന്ന് കുതിച്ചിരുന്നു.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 8700 രൂപയിലാണ് വ്യാപാരം.
വെള്ളിക്ക് വില മാറ്റമില്ല. ഗ്രാമിന് 144 രൂപയാണ് വിപണിവില. എന്നാല്‍ മറ്റൊരു വിഭാഗം ഈടാക്കുന്നത് ഗ്രാമിന് 147 രൂപയാണ്.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും കണക്കാക്കിയാല്‍ പോലും 91,548 രൂപയ്ക്ക് മുകളിലാകും.