സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. പവന് 1,640 രൂപയും, ഗ്രാമിന് 205 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,200 രൂപയും, ഗ്രാമിന് 8,775 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. 71,840 രൂപയായിരുന്നു പവന്റെ വില. അക്ഷയ തൃതീയയോടനുബന്ധിച്ച് ഇന്നലെ 5 ലക്ഷത്തോളം കുടുംബങ്ങൾ സ്വർണ്ണം വാങ്ങാൻ എത്തിയതായാണ് റിപ്പോർട്ട്. 1500 കോടി രൂപയ്ക്ക് മുകളിൽ സ്വർണ്ണ വ്യാപാരം നടന്നതായിട്ടാണ് സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നും ലഭിക്കുന്ന വിവരം.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ്ണവിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 200 രൂപ താഴ്ന്ന് 7,395 രൂപ എന്ന നിരക്കിലാണ് വ്യാപാരം. അതേസമയം വെള്ളിവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം.