രാവിലെ കൂടി; ഉച്ചക്ക് ഇടിഞ്ഞു, കുറഞ്ഞത് പവന് 1600 രൂപ

സ്വര്‍ണം പവന് 95,760 രൂപ

Update: 2025-10-21 10:56 GMT

രാവിലെ കുതിച്ചു കയറിയ സ്വര്‍ണവില ഉച്ചക്കുശേഷം ഇടിഞ്ഞു. ഗ്രാമിന് 200 രൂപയും പവന് 1600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,970 രൂപയായി. പവന് വില 95,760 രൂപയിലെത്തി. രാവിലെ പവന് 1520 രൂപയാണ് വര്‍ധിച്ചിരുന്നത്.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 155 രൂപ കുറഞ്ഞ് 9850 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 180 രൂപ നിരക്കിലാണ് വ്യാപാരം.

സ്വര്‍ണത്തില്‍ ലാഭമെടുക്കാന്‍ നിക്ഷേപകര്‍ തിടുക്കം കൂട്ടിയതാണ് വില കുത്തനെ ഇടിയാന്‍ കാരണമായത്. രാവിലെ സ്വര്‍ണം ഔണ്‍സിന് 4340 ഡോളര്‍ എന്ന നിലയിലായിരുന്നു. ഉച്ചകഴിഞ്ഞതോടെ വില 4273 ഡോളറിലേക്ക് കുറഞ്ഞു.ഇത് സംസ്ഥാനത്തും പ്രതിഫലിച്ചു. 

Tags:    

Similar News