സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

  • പവന് കുറഞ്ഞത് 1320 രൂപ
  • സ്വര്‍ണം ഗ്രാം 8880 രൂപ
  • പവന്‍ 71040 രൂപ

Update: 2025-05-12 05:07 GMT

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് വീണ്ടും 72000-രൂപയ്ക്കു താഴെയെത്തി. ഒറ്റദിവസം കൊണ്ട് 1320 രൂപയാണ് പവന് കുറഞ്ഞത്. ഇത് സാധാരണ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി.

സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8880 രൂപയും പവന് 71040 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവിലയും കുറഞ്ഞു. ഗ്രാമിന് 135 രൂപ കുറഞ്ഞ് 7290 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 108 രൂപയിലെത്തിയിട്ടുമുണ്ട്.

ചൈന-യുഎസ് വ്യാപാര തീരുവ സംബന്ധിച്ച് ധാരണക്ക് സാധ്യത തെളിയുന്ന സാഹചര്യത്തിലാണ് സ്വര്‍ണവില കുറയുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഔണ്‍സിന് 3326 ഡോളറായി വില കുറഞ്ഞത് സംസ്ഥാനത്തും പ്രതിഫലിച്ചു.ഇന്ന് രാവിലെ 3270 ഡോളറായി വില വീണ്ടും കുറഞ്ഞു.

കൂടാതെ ഇന്ത്യാ-പാക് സംഘര്‍ഷത്തിന് അയവുവന്നതും ആഭ്യന്തര സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നു. ഇതിനുപുറമേയാണ് റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരമായേക്കും എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. വരും ദിവസങ്ങളിലും ഈ ട്രെന്‍ഡ് തുടര്‍ന്നേക്കാമെന്ന് വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

നിലവിലുള്ള സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 76885 രൂപ നല്‍കേണ്ടിവരും. കഴിഞ്ഞ ആഴ്ച ഇത് 80000 രൂപയ്ക്ക് അടുത്തായിരുന്നു. 

Tags:    

Similar News