സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. പവന് 72,040 രൂപയും ഗ്രാമിന് 9005 രൂപയുമാണ് ഇന്നത്തെ വില. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ച 2200 രൂപ കുറഞ്ഞിരുന്നു. ഇന്നലെ പവന് 80 രൂപയും കുറഞ്ഞിരുന്നു.
18 കാരറ്റ് സ്വർണവിലയിലും ഇന്ന് മാറ്റമില്ല, ഗ്രാമിന് 7410 രൂപയാണ്. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 109 രൂപ എന്ന നിരക്കിലാണ് വ്യാപാരം.