പതിവുപോലെ വീണ്ടും മാറ്റം; സ്വര്‍ണവില കുതിച്ചുയര്‍ന്നു

പവന് 720 രൂപ വര്‍ധിച്ചു

Update: 2025-10-30 09:07 GMT

സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചക്കുശേഷം വര്‍ധിച്ചു. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,135 രൂപയായും പവന് 89,080 രൂപയുമായി ഉയര്‍ന്നു. രാവിലെ പൊന്നിന് വിലയിടിഞ്ഞിരുന്നു. ഗ്രാമിന് 175 രൂപയും പവന് 1400 രൂപയുമാണ് കുറഞ്ഞിരുന്നത്.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 9155 രൂപയിലാണ് വ്യാപാരം. എന്നാല്‍ വെള്ളിവിലയാില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 155 രൂപയാണ് വിപണിയിലെ നിരക്ക്.

ഇപ്പോള്‍ സ്വര്‍ണവിലയില്‍ ദിവസേന രണ്ടുതവണ മാറ്റമുണ്ടാകുന്നത് സ്ഥിരമായിരിക്കുന്നു. അതിലുപരി പൊന്ന് കൂടുതല്‍ ചഞ്ചലമായി എന്നതാണ് വസ്തുത. 

Tags:    

Similar News