സ്വര്‍ണവിലയില്‍ നേരിയ കുതിപ്പ്; പവന് വര്‍ധിച്ചത് 120 രൂപ

  • സ്വര്‍ണം ഗ്രാമിന് 9265 രൂപ
  • പവന്‍ 74120 രൂപ

Update: 2025-06-19 04:38 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9265 രൂപയും പവന് 74120 രൂപയുമായി ഉയര്‍ന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായി പൊന്നിന് വില ഉയരുന്നുണ്ട്. പവന് 74000 കടന്ന് കുതിക്കുമ്പോള്‍ പുതിയ ഉയരങ്ങള്‍ തേടിയുള്ള കുതിപ്പാണോ എന്ന് വിപണി ഉറ്റു നോക്കുന്നു.

18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7600 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം മുന്നോട്ടു പോകുന്നത്. അതേസമയം വെള്ളിവില യില്‍ മാറ്റമില്ല. ഗ്രാമിന് 118 രൂപയാണ് വിപണിവില.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്. ഇന്നലെ 3361 ഡോളറില്‍ നിന്ന് 3404 വരെ വില കയറിയിരുന്നു. എന്നാല്‍ ക്ലോസ് ചെയ്തത് 3369,55 ഡോളറിലാണ്. ഇന്നുരാവിലെ സ്വര്‍ണം ഔണ്‍സിന് 3380 ഡോളര്‍ വരെ എത്തി. ഈ മാറ്റങ്ങള്‍ സംസ്ഥാനത്തും പ്രതിഫലിക്കുന്നു. 

Tags:    

Similar News