സ്വര്‍ണവില വീണ്ടും കത്തിക്കയറുന്നു; വെള്ളിയും പൊന്നിന്റെ വഴിയില്‍

സ്വര്‍ണം പവന് 82,560 രൂപയായി

Update: 2025-09-22 04:39 GMT

സ്വര്‍ണവില ഇന്ന് വീണ്ടും പുതിയ ചരിത്രം കുറിച്ചു. ഇന്നലെയുണ്ടായ റെക്കോര്‍ഡ് വില ഇന്നത്തെ വര്‍ധനവോടെ പഴങ്കഥയായി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 10,320 രൂപയായി ഉയര്‍ന്നു. പവന് 82,560 രൂപ എന്ന ഉയര്‍ന്ന റെക്കോര്‍ഡിലെത്തി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മൂന്നുതവണയാണ് പൊന്ന് വിലയുടെ കാര്യത്തില്‍ സ്വന്തം റെക്കോര്‍ഡ് ഭേദിച്ചത്.

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില വര്‍ധിച്ചു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 8480 രൂപയായി ഉയര്‍ന്നു. വെള്ളിക്ക് കനത്ത വില വര്‍ധനവാണ് ഉണ്ടായത്. ഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ച് 140 രൂപയിലാണ് വ്യാപാരം. സമീപകാലത്തൊന്നും ഇത്ര വില വിലവര്‍ധനവ് ഒരു ദിവസം വെള്ളിക്ക് ഉണ്ടായിട്ടില്ല.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഏറ്റവും കുറഞ്ഞ പണിക്കൂലിയും മറ്റ് നികുതികളും കണക്കാക്കിയാല്‍ 89350 രൂപയ്ക്ക് മുകളിലാകും വില. പണിക്കൂലി വര്‍ധിക്കുന്നതിന് അനുസരിച്ച് ആഭരണവിലയും വര്‍ധിക്കും.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് രാവിലെ സ്വര്‍ണവില 3694 ഡോളറിലെത്തിയശേഷം 3689 ലേക്ക് താഴ്ന്നു. 

Tags:    

Similar News