കൂടിയും കുറഞ്ഞും പിടിതരാതെ സ്വര്‍ണം

ഗ്രാമിന് 45 രൂപയാണ് ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞത്.

Update: 2025-11-21 08:50 GMT

 സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം ഇടിവ്. ഗ്രാമിന് 45 രൂപയാണ് ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 11365 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 90920 രൂപയായി. രാവിലെ സ്വര്‍ണ വില പവന് 160 രൂപ കൂടി 91,280 രൂപയിലെത്തിയിരുന്നു. 18 കാരറ്റ് ഗ്രാമിന് 35 രൂപ  കുറഞ്ഞു. ഒറു ഗ്രാമിന് 9350 രൂപയും പവന് 74800 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 161 രൂപയിലാണ് വ്യാപാരം


സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇന്ത്യയിലെ വിവാഹ സീസണ്‍ മൂലം ആഭരണങ്ങള്‍ക്കായുള്ള ആഭ്യന്തര ഡിമാന്‍ഡ് ശക്തമാണ്. കഴിഞ്ഞ മാസം റെക്കോഡ് ഭേദിച്ചതിന് ശേഷമാണ് സ്വര്‍ണ വില ഇടിഞ്ഞു തുടങ്ങിയത്.


സ്വര്‍ണ  വിലയില്‍ മാത്രമല്ല വെള്ളി വിലയിലും ചാഞ്ചാട്ടമുണ്ട്. വെള്ളി വില ഗ്രാമിന് 165 രൂപയും കിലോ ഗ്രാമിന് 1.65 ലക്ഷം രൂപയുമാണ്. എംസിഎക്സില്‍ ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെ, സ്വര്‍ണം വെള്ളി വിലയില്‍ 0.50 ശതമാനത്തിലധികം ഇടിവുണ്ട്. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് മങ്ങലേറ്റത്.

Tags:    

Similar News