സ്വർണ വിലയിൽ ഇടിവ്

സ്വർണ വില കുറഞ്ഞു. ഒറ്റ ദിവസം കൊണ്ട് പവന് 1400 രൂപയുടെ നേട്ടം

Update: 2025-10-18 06:02 GMT

സംസ്ഥാനത്ത്  സ്വർണ വില കുറഞ്ഞു. പവന് 1400 രൂപ കുറഞ്ഞു.ഒരു പവൻ സ്വർണത്തിന് 95,960 രൂപയാണ് വില. ഗ്രാമിന് 11,995 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4249 ഡോളറിലാണ് വില. ഇന്നലെ പവന് 97360 രൂപയിലേക്ക് വില കുതിച്ച ശേഷമാണ് ഇടിവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ചരിത്രത്തിൽ ആദ്യമായി ഒരു ഗ്രാമിൻ്റെ വിലയും 12,170 രൂപ പിന്നിട്ടിരുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ റാലിക്ക് ശേഷമാണ് സ്വർണ വിലയിലെ ഇടിവ്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. സമീപകാലത്തെ ശ്രദ്ധേയമായ കറക്ഷനുകളിൽ ഒന്നാണിത്.

നിക്ഷേപകർ ലാഭം ബുക്ക് ചെയ്തതാണ് വിലയിടിവിന് കാരണം.അടുത്തിടെ 10 ഗ്രാമിന് 1,32,294 രൂപ എന്ന റെക്കോർഡ് ഉയരത്തിലേക്ക് വില ഉയർന്നിരുന്നു. എംസിഎക്സിൽ 24 കാരറ്റ് വിലയുള്ള സ്വർണ്ണ വില 10 ഗ്രാമിന് 1,25,957 രൂപയായാണ് ഉയർന്നത്. ഇതിൽ നിന്ന് ഇപ്പോൾ ഏകദേശം മൂന്നു ശതമാനമാണ് വില കുറഞ്ഞിരിക്കുന്നത് . വെള്ളി വിലയിൽ എട്ടു ശതമാനത്തിലധികം ഇടിവുണ്ട്. 

Tags:    

Similar News