സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. പവന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 90,200 രൂപയാണ് വില. ഗ്രാമിന് 11,275 രൂപയും. ഒക്ടോബർ 30ന് ഉച്ചകഴിഞ്ഞ് സ്വർണ വില പവന് 90,400 രൂപയായി ഉയർന്നിരുന്നു. രാവിലെ 89960 രൂപയായിരുന്നു വില. കഴിഞ്ഞ മാസം പവന് 97,360 രൂപയായി വരെ വില ഉയർന്നിരുന്നു. റെക്കോഡ് നിലവാരത്തിലേക്ക് വില കുതിച്ചതിന് ശേഷമാണ് സ്വർണ വിലയിലെ ഇടിവ്.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4002 .23 ഡോളറിലേക്ക് വില ഉയർന്നു. കഴിഞ്ഞ ദിവസം എംസിഎക്‌സിൽ 10 ഗ്രാമിന് 1.21 ലക്ഷത്തിനടുത്ത് വില കുറഞ്ഞു. വെള്ളി വിലയിൽ 0.5 ശതമാനമാണ് കുറവ്.
വെള്ളി വിലയിലും ഇടിവ്
ഫെഡറൽ റിസർവ് നിരക്ക് കുറച്ചതും ഡോളർ കരുത്താർജിച്ചതും സ്വർണവില ഇടിയാൻ കാരണമായിരുന്നു. അന്താരാഷ്ട്ര ബുള്ളിയൻ വിപണിയിലെ ദുർബലതമൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണ്ണ വില കുറയാൻ കാരണമായി. വെള്ളി വിലയും അര ശതമാനത്തിലധികമാണ് കുറവ്.
എംസിഎക്‌സിലെ നിരക്ക് 10 ഗ്രാമിന് 1,21,148 എന്ന നിലയിൽ നിന്ന് 0.29 ശതമാനം കുറഞ്ഞ് 1,21,148 എന്ന ലെവലിലാണെത്തിയത്. എംസിഎക്‌സിൽ വെള്ളി വില കിലോ ഗ്രാമിന് 1,48,140 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
