ചാഞ്ചാടി സ്വർണ വില; ഇന്ന് നേരിയ വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന

Update: 2025-11-21 05:35 GMT

സ്വർണ വിലയിൽ നേരിയ വർധന. പവന് 160 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്  91,280 രൂപയാണ് വില. ഗ്രാമിന് 11,410 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,053.4 ഡോളറിലാണ് വ്യാപാരം. ഇന്നലെ രാവിലെ പവന് 91440 രൂപയായിരുന്നു വില. ഗ്രാമിന് 11,430 രൂപയും. ഉച്ചകഴിഞ്ഞ് വില കുറഞ്ഞിരുന്നു.  സ്വർണ വിലയിൽ  ചാഞ്ചാട്ടം പ്രകടമാണ്. ഇന്ത്യയിലെ വിവാഹ സീസൺ മൂലം ആഭരണങ്ങൾക്കായുള്ള ആഭ്യന്തര ഡിമാൻഡ് ശക്തമാണ്.  കഴിഞ്ഞ മാസം റെക്കോഡ്  ഭേദിച്ചതിന് ശേഷമാണ് സ്വർണ വില ഇടിഞ്ഞു തുടങ്ങിയത്.    

സ്വർണ്ണം വിലയിൽ മാത്രമല്ല വെള്ളി വിലയിലും ചാഞ്ചാട്ടമുണ്ട്. വെള്ളി വില ഗ്രാമിന് 165 രൂപയും കിലോ ഗ്രാമിന് 1.65 ലക്ഷം രൂപയുമാണ്. എംസിഎക്‌സിൽ ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെ, സ്വർണ്ണം വെള്ളി വിലയിൽ 0.50 ശതമാനത്തിലധികം ഇടിവുണ്ട്.  യുഎസ് ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തിന് മങ്ങലേൽപ്പിച്ചത്. 

Tags:    

Similar News