കൂടിയും കുറഞ്ഞും സ്വർണ വില; ഇന്ന് 880 രൂപയുടെ വർധന
ഈ മാസം ഇതുവരെ പവന് 880 രൂപയുടെ വർധനയാണുള്ളത്
കൊച്ചി: ഇന്ന് സ്വർണ വിലയിൽ വർധന.പവന് 880 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 89960 രൂപയാണ് വില. ഗ്രാമിന് 11245 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 3,999.34 ഡോളറാണ് വില. ഇന്നലെ പവന് 89080 രൂപയായിരുന്നു വില. ഈ മാസം റെക്കോർഡ് നലിയിലേക്ക് വില കുതിച്ചതിന് ശേഷം പീന്നീട് സ്വർണ വില ഇടിഞ്ഞു തുടങ്ങിയിരുന്നു.
ഇപ്പോൾ കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് വില. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കായ 97360 രൂപയിലേക്ക് വില കുതിച്ച ശേഷമാണ് 90000 രൂപക്ക് താഴേക്ക് സ്വർണ വില ഇടിഞ്ഞത്. ഒക്ടോബർ 17 ,21 തിയതികളിലായിരുന്നു സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്.
യുഎസ് ചെെന വ്യാപാര തർക്കങ്ങിലെ ഇളവും ഓഹരി വിപണി തിരിച്ചുവരുന്നതിൻ്റെ സൂചനകളുമൊക്കെ സ്വർണത്തിൻ്റെ തിളക്കത്തിന് മങ്ങലേൽപ്പിച്ചിരുന്നു. നിക്ഷേപകർ സ്വർണത്തിൽ നിന്നുള്ള ലാഭം ബുക്ക് ചെയ്തു തുടങ്ങിയതോടെ സ്വർണ വില ഇടിഞ്ഞുതുടങ്ങി.