സ്വർണ വിലയിൽ വർധന

പവന് 320 രൂപ കൂടി

Update: 2025-11-06 04:58 GMT

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 320 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 89400 രൂപയാണ് വില. ഒരു ഗ്രാമിന് 11175 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 3,986.45 ഡോളറാണ് വില. ഇന്നലെ ഒരു പവന് 89080 രൂപയിലേക്ക് വില ഇടിഞ്ഞിരുന്നു.  രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങൾക്ക് അനുസരിച്ച് കൂടിയും കുറഞ്ഞും നവംബർ ആദ്യ ആഴ്ച ചാഞ്ചാടുകയാണ് സ്വർണ വില. 

സ്വർണ്ണ വില സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്നാണ് കുത്തനെ ഇടിഞ്ഞത്. ഒക്ടോബറിൽ രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4300 ഡോളറിന് മുകളിലേക്ക് വില ഉയർന്നിരുന്നു. പിന്നീട് ഡോളറും ആഗോള വിപണിയും കരുത്താർജിച്ചപ്പോൾ സ്വർണത്തിന് തിളക്കം മങ്ങി. ഇത് ഹ്രസ്വകാല, ഇടത്തരം കാലയളവിലെ കറക്ഷനും കാരണമായി. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണം നേട്ടം നൽകുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പം ഉൾപ്പെടെയുള്ള ഘടകങ്ങൾ കണക്കിലേടുക്കുമ്പോൾ സ്വർണ വില ട്രോയ് ഔൺസിന് വീണ്ടും ഏകദേശം 4,000 ഡോളർ വരെ ഉയർന്നേക്കാമെന്നാണ്  അനലിസ്റ്റുകളുടെ പ്രവചനം.

Tags:    

Similar News