എന്റെ പൊന്നേ..! സ്വര്‍ണവില 73,000ലേക്ക്

Update: 2025-06-12 05:44 GMT

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 640 രൂപയും, ഗ്രാമിന് 80 രൂപയുമാണ് കൂടിയത്. പവന് 72,800 രൂപയും, ഗ്രാമിന് 9,100 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ സ്വർണം പവന് 600 രൂപ വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും പവന് 640 രൂപ കൂടി വർദ്ധിച്ചിരിക്കുന്നത്. ഇതോടെ രണ്ട് ദിവസത്തിനിടെ 1200 രൂപയിലധികമാണ് സ്വർണ വില വര്‍ധിച്ചത്.  

18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 65 രൂപ ഉയർന്ന് 7465 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 115 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

Tags:    

Similar News