സ്വര്‍ണ വില ഇന്ന് മുന്നേറി
- ഫെബ്രുവരിയില്‍ സ്വര്‍ണ വില കയറിയും കുറഞ്ഞും നില്‍ക്കുകയായിരുന്നു
- വിവാഹ സീസണ്‍ മുന്നില്‍ കണ്ട് മാര്‍ച്ച് മാസത്തില്‍ സ്വര്‍ണ പര്‍ച്ചേസ് നടക്കാറുണ്ട്
- വരും ദിവസങ്ങളില്‍ സ്വര്‍ണ വിപണി സജീവമാകുമെന്ന സൂചനയാണ് നല്‍കുന്നത്
ഫെബ്രുവരി 27 ചൊവ്വാഴ്ച മുതല്‍ 29 വ്യാഴാഴ്ച വരെ മൂന്ന് ദിവസം വില സ്റ്റെഡിയായി നിന്നതിനു ശേഷം 22 കാരറ്റ് സ്വര്‍ണ വില ഇന്ന് (മാര്‍ച്ച് 1) ഗ്രാമിന് 30 രൂപ വര്‍ധിച്ചു. പവന് 46320 രൂപയുമായി.
വരും ദിവസങ്ങളില്‍ സ്വര്‍ണ വിപണി സജീവമാകുമെന്ന സൂചനയാണ് നല്‍കുന്നത്. എല്ലാ വര്‍ഷവും പൊതുവേ ഏപ്രില്‍-മേയ് മാസങ്ങളിലെ വിവാഹ സീസണ്‍ മുന്നില്‍ കണ്ട് മാര്‍ച്ച് മാസത്തില്‍ സ്വര്‍ണ പര്‍ച്ചേസ് നടക്കാറുണ്ട്.
ഫെബ്രുവരി 26 ന് ഗ്രാമിന് 10 രൂപ താഴ്ന്ന് വില 5760 രൂപയായിരുന്നു. തുടര്‍ന്ന് 27,28,29 തീയതികളില്‍ വിലയില്‍ മാറ്റമില്ലാതെ നിന്നു. അതായത് ഗ്രാമിന് 5760 രൂപയിലും പവന് 46080 രൂപയിലുമാണ് വില നിന്നത്.
ഫെബ്രുവരിയില്‍ സ്വര്‍ണ വില കയറിയും കുറഞ്ഞും നില്‍ക്കുകയായിരുന്നു. ഫെബ്രുവരിയില്‍ സ്വര്‍ണ വില ഏറ്റവും ഉയര്‍ന്നു നിന്നത് 2-ാം തീയതിയായിരുന്നു. അന്ന് പവന് 46,640 രൂപയായിരുന്നു വില.
ഫെബ്രുവരി 15-ാം തീയതിയാണ് ഏറ്റവും കുറഞ്ഞ നിരക്കും രേഖപ്പെടുത്തിയത്. അന്ന് പവന് 45,520 രൂപയായിരുന്നു.