സ്വര്‍ണം 55,000-ത്തിലേക്ക്
- ഇന്ന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6720 രൂപ
- പവന് 800 രൂപ വര്‍ധിച്ച് 53760 രൂപ
- ഏപ്രില്‍ മാസം സ്വര്‍ണ വില റോക്കറ്റേറുന്ന കാഴ്ചയാണ് കാണാനായത്
സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ വില പുതിയ റെക്കോര്‍ഡിട്ടു. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6720 രൂപയിലെത്തി. പവന് 800 രൂപ വര്‍ധിച്ച് 53760 രൂപയുമായി.
ഇന്നലെ (ഏപ്രില്‍ 10) പവന് വില 52960 രൂപയായിരുന്നു.
ഏപ്രില്‍ മാസം സ്വര്‍ണ വില റോക്കറ്റേറുന്ന കാഴ്ചയാണ് കാണാനായത്.
ഏപ്രില്‍ 1 ന് 22 കാരറ്റ് സ്വര്‍ണത്തിന് പവന് വില 50,400 രൂപയായിരുന്നു.
ഏപ്രില്‍ 9 ന് രണ്ട് തവണ സ്വര്‍ണ വില വര്‍ധിച്ചു. രാവിലെ പവന് 52600 രൂപയും വൈകുന്നേരം പവന് 52800 രൂപയുമായിരുന്നു.
ഏപ്രില്‍ 10 ന് പവന് വില 52960 രൂപയായിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന യുദ്ധം പോലുള്ള വിവിധ പ്രശ്‌നങ്ങളും അമേരിക്കയിലെ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കയുമൊക്കെ സ്വര്‍ണ വിലയുടെ മുന്നേറ്റത്തിനു കാരണമാകുന്നുണ്ട്.
പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ പരിഗണിക്കുമെന്നതാണു സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടാകാന്‍ കാരണം.