ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില
വീണ്ടും 90000 രൂപയ്ക്ക് താഴേക്ക് സ്വർണ വില
സംസ്ഥാനത്ത് വീണ്ടും പവന് 90000 രൂപക്ക് താഴേക്ക് സ്വർണ വില ഇടിഞ്ഞു. പവന് 89800 രൂപയാണ് വില. ഗ്രാമിന് 11225 രൂപയും. 18 കാരറ്റ് സ്വർണത്തിന് 9230 രൂപയാണ് വില. ഇന്നലെ ഒരു പവന് 90320 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 3992 ഡോളറിലാണ് വില. രാജ്യാന്തര വിപണയിൽ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
സ്വർണത്തിൽ നിന്ന് നിക്ഷേപകർ ലാഭം ബുക്ക് ചെയ്തതതും യുഎസ് ഡോളർ കരുത്താർജിച്ചതും ഒക്കെ സ്വർണത്തിൻ്റെ തിളക്കത്തിന് മങ്ങലേൽക്കാൻ കാരണമായി. സ്വർണ വിലയിലെ കുതിപ്പിന് ശേഷം നിക്ഷേപകർ പലപ്പോഴും അവരുടെ കൈവശമുള്ള സ്വർണം വിറ്റ് ലാഭം എടുക്കാറുണ്ട്. ഇത് സ്വർണത്തിൻ്റെ വിതരണം വർധിപ്പിക്കുകയും വില കുറയ്ക്കുകയും ചെയ്യും.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ലഘൂകരിക്കുന്നതിന്റെ സൂചനകളും ആഗോള വിപണികളിലെ പോസിറ്റീവ് സൂചനകളും സ്വർണ്ണത്തിന്റെ ആകർഷണം കുറച്ചു. അതേസമയം സ്വർണവില താൽക്കാലികമായി കുറഞ്ഞാലും പുതുവർഷം സ്വർണം റാലി തുടരാനുള്ള സാധ്യതകളുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.