പവന് 95000 രൂപക്ക് അരികെ; ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ വില

Update: 2025-10-16 04:58 GMT

സംസ്ഥാനത്ത്  സ്വർണ വില പവന് 95000 രൂപക്ക് അരികെ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ വില തുടരുന്നു. ഒരു പവൻ സ്വർണത്തിന് 94920 രൂപയായി വില ഉയർന്നു. ഒരു ഗ്രാമിന് 11865 രൂപയാണ് വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 9760 രൂപയാണ്.   രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,238.19 ഡോളറിലേക്ക് വില കുതിച്ചു. ചരിത്രത്തിലെ ഏറ്റവും  ഉയർന്ന നിരക്കിലാണ്  ഇപ്പോൾ സ്വർണ വ്യാപാരം. 

ആഗോള സാമ്പത്തിക ഘടകങ്ങൾ, രാഷ്ട്രീയ അനിശ്ചിതത്വം, പണപ്പെരുപ്പം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിലെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് ഇപ്പോൾ വില ഉയരാൻ കാരണം. ഓഹരി വിപണിയിലെ അനിശ്ചിതത്വം ഇതിന് പിൻബലമേകി. പണപ്പെരുപ്പത്തിനെതിരായ സുരക്ഷിത നിക്ഷേപം എന്ന നിലയിലും സ്വർണ്ണം തിളങ്ങുന്നു.

പണപ്പെരുപ്പം ഉയരുമ്പോൾ കറൻസിയുടെ വാങ്ങൽ ശേഷി കുറയുന്നത്  സ്വർണത്തിന് അനുകൂലമാകാറുണ്ട്. ആഗോള വിപണികളിൽ സ്വർണ്ണത്തിന് യുഎസ് ഡോളറിലാണ് വില നിശ്ചയിക്കുന്നത്. ഡോളർ ദുർബലമാകുമ്പോൾ, മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണ്ണം വാങ്ങുന്നത് കൂടുതൽ ആകർഷകമാകും. ഇത് വീണ്ടും സ്വർണത്തിൻ്റെ ഡിമാൻഡ് വർധിപ്പിക്കും. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ ഇപ്പോൾ സ്വർണ നിക്ഷേപം ഗണ്യമായി ഉയർത്തിയിട്ടുണ്ട്. 


Tags:    

Similar News