സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് പവന് 1,560 രൂപയും, ഗ്രാമിന് 195 രൂപയുമാണ് കൂടിയത്. പവന് 74,360 രൂപയും, ഗ്രാമിന് 9,295 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്ന് രാജ്യാന്തര വിലയിൽ 100 ഡോളറിലധികം കുതിപ്പുണ്ടായതാണ് കേരളത്തിലും വില വർധിക്കാൻ കാരണം.
18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 160 രൂപ ഉയർന്ന് 7625 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 115 രൂപ എന്ന നിരക്കിലാണ് വ്യാപാരം.