സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. പവന് 120 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 78,360 രൂപയും, ഗ്രാമിന് 9,795 രൂപയുമാണ് വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 8045 രൂപയായി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 133 രൂപയിലാണ് വ്യാപാരം.