സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 680 രൂപയും, ഗ്രാമിന് 85 രൂപയും കുറഞ്ഞു. പവന് 71,880 രൂപയും, ഗ്രാമിന് 8985 രൂപയുമാണ് ഇന്നത്തെ നിരക്ക്. രണ്ടാഴ്ചയ്ക്കുശേഷമാണ് ഗ്രാം വില 9,000 രൂപയ്ക്കും പവൻ 72,000 രൂപയ്ക്കും താഴെയെത്തുന്നത്. നാലുദിവസത്തിനിടെ പവന് 2000 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ ദിവസം മുതലാണ് സ്വര്‍ണവില കുത്തനെ കുറയാന്‍ തുടങ്ങിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.