അരലക്ഷം തൊടാന്‍ ഇനി നിസാര ദൂരം; സ്വര്‍ണം കുതിക്കുന്നു
- ഇന്ന് ഗ്രാമിന് 6180 രൂപ
- ഇന്ന്പവന് 49440 രൂപ
- സ്വര്‍ണ വിലയില്‍ ഇന്ന് റെക്കോര്‍ഡ് കുതിപ്പ്
സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് റെക്കോര്‍ഡ് കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വര്‍ധിച്ചു.
ഇന്ന് (മാര്‍ച്ച് 21) ഗ്രാമിന് 6180 രൂപയും പവന് 49440 രൂപയുമാണ്.
ഇന്നലെ (മാര്‍ച്ച് 20) സ്വര്‍ണം ഗ്രാമിന് വില 6080 രൂപയായിരുന്നു. പവന് 48640 രൂപയുമായിരുന്നു.
ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പുണ്ടാകാന്‍ കാരണം അമേരിക്കന്‍ വിപണിയിലെ മാറ്റങ്ങളാണെന്നു വിദഗ്ധര്‍ പറയുന്നു.
മാര്‍ച്ച് 20 ന് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ പലിശ നിരക്ക് ഉള്ളത്. 5.25-5.50 ശതമാനമാണു അമേരിക്കന്‍ കേന്ദ്ര ബാങ്കായ യുഎസ് ഫെഡിന്റെ പലിശ നിരക്ക്.
ഫെഡ് പലിശ നിരക്ക് ഇപ്പോള്‍ മാറ്റയില്ലെങ്കിലും ഈ വര്‍ഷം മൂന്ന് തവണ നിരക്ക് കുറയ്ക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്.
പലിശ നിരക്ക് മാറ്റാതെ നിലനിര്‍ത്തിയ വാര്‍ത്ത പുറത്തുവന്നതോടെ സ്വര്‍ണ വില ഉയരുകയായിരുന്നു.
ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് വില 85.95 ഡോളര്‍ ആണ്. ഡബ്ല്യുടിഐ ക്രൂഡിന് വില 81.68 ഡോളറുമാണ്.