അനങ്ങാതെ സ്വര്‍ണം
- ഇന്ന് ഗ്രാമിന് 5875 രൂപ
- ഇന്ന് പവന് 47,000 രൂപ
- സ്വര്‍ണ വില മാര്‍ച്ച് മാസം വന്‍തോതില്‍ മുന്നേറുമെന്നാണു വിദഗ്ധര്‍ പ്രവചിക്കുന്നത്
സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഇന്ന് (മാര്‍ച്ച് 4) മാറ്റമില്ല. ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമാണ് വില.
ഫെബ്രുവരിയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണ വില മാര്‍ച്ച് 2 ന് പവന് 47,000 രൂപ തൊടുകയായിരുന്നു.
ഫെബ്രുവരിയില്‍ ഒരിക്കല്‍ പോലും 47,000 നിലയില്‍ എത്തിയിരുന്നുമില്ല.
മാര്‍ച്ച് 1 ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5790 രൂപയിലും മാര്‍ച്ച് 2 ന് ഗ്രാമിന് 85 രൂപ വര്‍ധിച്ച് 5875 രൂപയിലുമാണ് വ്യാപാരം നടന്നത്.
സ്വര്‍ണ വില മാര്‍ച്ച് മാസം വന്‍തോതില്‍ മുന്നേറുമെന്നാണു വിദഗ്ധര്‍ പ്രവചിക്കുന്നത്. കാരണം ഏപ്രില്‍-മേയ് മാസം വിവാഹ സീസണ്‍ ആണ്. അതിനാല്‍ മാര്‍ച്ച് മാസം മുതല്‍ സ്വര്‍ണ വിപണിക്ക് ഉണര്‍വായിരിക്കും. ഈ സമയത്ത് പൊതുവേ സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കാറുണ്ട്.