തീരുവയില്‍ ട്രംപിന് തിരിച്ചടി; പവന് കുറഞ്ഞത് 320 രൂപ

  • സ്വര്‍ണം ഗ്രാമിന് 8895 രൂപ
  • പവന്‍ 71160 രൂപ

Update: 2025-05-29 04:45 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8895 രൂപയും പവന് 71260 രൂപയുമായി കുറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ കോടതി വിധിയാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായത്. ട്രംപിന്റെ താരിഫ് നയങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നുമായിരുന്നു കോടതി വിധി. പുതിയ തീരുവ ചുമത്തുന്നതില്‍നിന്നും കോടതി ട്രപിനെ തടയുകയും ചെയ്തു. കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെയല്ലായിരുന്നു ട്രപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍.

18 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്ന് 35 രൂപ കുറഞ്ഞു.ഗ്രാമിന് 7290 രൂപ നിരക്കിലാണ് വ്യാപാരം. വെള്ളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 109 രൂപയാണ് വിപണി വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് സംസ്ഥാനത്തും വില കുറയാന്‍ കാരണമായത്. ബുധനാഴ്ച ഔണ്‍സിന് 3288 ഡോളറിലേക്ക് സ്വര്‍ണം താഴ്ന്നിരുന്നു. ഇന്ന് രാവിലെ 3255 ഡോളറിലേക്ക് വീണ്ടും താഴ്ന്ന സ്വര്‍ണവില പിന്നീട് അല്‍പ്പം ഉയര്‍ന്നു.

Tags:    

Similar News